12:12am 20 October 2026
NEWS
പത്തനംതിട്ടയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

29/01/2025  01:54 PM IST
nila
പത്തനംതിട്ടയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

പത്തനംതിട്ട: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കോന്നി മങ്ങാരം സ്വദേശികളായ അനിൽകുമാർ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. അതിഥിത്തൊഴിലാളിയുടെ ഭാര്യയെയാണ് ഇവർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.  

ഈ മാസം 14-ന് രാത്രിയിലാണ് സംഭവം. ഐരവണിൽ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിൽകയറി അനിൽകുമാർ ബലമായി പിടിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭർത്താവ് സഞ്ജയ് മണ്ഡൽ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം കോന്നി നാരായണപുരം മാർക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോൾ സഞ്ജയ് മണ്ഡലിനെ അനിൽകുമാറും ശിവപ്രസാദും ചേർന്ന് മർദ്ദിച്ചു. തുടർന്ന് ഇരുവരേയും പിടികൂടി പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനശ്രമം അറിയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img